ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമുകളിലേക്കുള്ള ഫൈനല്‍ ഇന്റര്‍വ്യൂ നാളെ

പൂനൂര്‍ | ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാമുകളിലേക്കുള്ള ഫൈനല്‍ ഇന്റര്‍വ്യൂ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നാളെ നടക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍ അറിയിച്ചു. ഒന്നാം ഘട്ട എഴുത്ത് പരീക്ഷയില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവര്‍ക്കുള്ള പേഴ്‌സണല്‍ ഇന്റര്‍വ്യൂയാണ് നടക്കുന്നത്. ഈ വര്‍ഷം എസ് എസ് എല്‍ സി പാസായി ഒന്നാം ഘട്ട എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കാത്തവര്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരവുമുണ്ടാകും.

ഫൗണ്ടേഷന്‍ കോഴ്‌സ് ഇന്‍ ഹ്യൂമന്‍ സയന്‍സ്, ഫൗണ്ടേഷന്‍ കോഴ്‌സ് ഇന്‍ പ്യുര്‍ സയന്‍സ് തുടങ്ങിയ പ്രോഗാമുകളിലേക്കാണ് പ്രവേശനം. കേരള ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ്, സയന്‍സ്, ഹ്യൂമാനിറ്റീസ് കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരവുമുണ്ടാകും. പൂര്‍ണമായും അറബിയിലും ഇംഗ്ലീഷിലും മീഡിയമായി പ്രവര്‍ത്തിക്കുന്ന പ്രത്യേകം രണ്ട് കാമ്പസുകള്‍ പുതുതായി ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നുണ്ട്. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് പഠനത്തോടൊപ്പം ഹാഫിളുകള്‍ക്ക് ഹിഫ്‌ള് ദൗറ ചെയ്യാം. ഇസ്ലാമിക് ശരീഅയില്‍ സ്‌പെഷ്യലൈസ് ചെയ്യാനുള്ള മദീനതുന്നൂര്‍ ഹിക്മ, മര്‍കസ് ഗാര്‍ഡന്‍ സിവില്‍ സര്‍വീസ് അക്കാദമി, സി എ അക്കാദമി തുടങ്ങിയവയുടെ പരിശീലനത്തിന് അവസരവുമുണ്ടാകും.

പരീക്ഷാര്‍ഥികള്‍ അപേക്ഷാ ഫോമിന്റെ കോപ്പിയുമായി രാവിലെ എട്ടിന് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ എത്തിച്ചേരണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 96333 44436,+91 89077 47201 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

 

 

 



source https://www.sirajlive.com/525461.html

Post a Comment

أحدث أقدم