കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 2-വിന്റെ നിര്‍മാണ പ്രവര്‍ത്തനം 62 ശതമാനം പൂര്‍ത്തിയായി

കുവൈത്ത് സിറ്റി | കുവൈത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-വിന്റെ നിര്‍മാണം 61.8 ശതമാനം പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ 180.000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സോളാര്‍ സെല്ലുകളിലാണ് സജ്ജമാക്കുന്നത്. കൂടാതെ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വിമാനങ്ങള്‍ക്ക് പ്രവേശിക്കാനായി 51 കവാടങ്ങളും ഇതിലുണ്ട്. പ്രധാന കെട്ടിടവുമായി രണ്ട് ട്രാന്‍സിറ്റ് ഹോട്ടലുകളും ബന്ധിപ്പിച്ചിട്ടുണ്ട്.

 



source https://www.sirajlive.com/construction-of-kuwait-international-airport-terminal-2-is-62-percent-complete.html

Post a Comment

أحدث أقدم