ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ പന്നയില്‍ നിന്ന് 28 തീര്‍ഥാടകരുമായി പോയ മിനി ബസ് ഉത്തര കാശിക്കും ഡെറാഡൂണിനും ഇടയിലെ ദാംതയ്ക്ക് സമീപത്തു വെച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാന മന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.
200 മീറ്റര്‍ താഴ്ചയുള്ള തോട്ടിലേക്കാണ് നിയന്ത്രണം വിട്ട ബസ് വീണത്. പ്രാദേശിക ഭരണകൂടവും എസ് ഡി ആര്‍ എഫ് ടീമുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എന്‍ ഡി ആര്‍ എഫ് സംഘവും എത്തി. ബസിലെ യാത്രക്കാരെല്ലാം മധ്യപ്രദേശിലെ പന്ന ജില്ലക്കാരാണ്.
അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.
source https://www.sirajlive.com/pilgrim-minibus-overturns-in-uttarakhand-26-people-died.html
إرسال تعليق