തിരുവനന്തപുരം | തൃക്കാക്കരയിലെ പരാജയം പരിശോധിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കുമെന്ന് സൂചന. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നു യോഗം പരിശോധിക്കും.
തൃക്കാക്കരയിലെ കനത്ത പരാജയം ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ്. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും വലിയ പാരാജയത്തിലേക്ക് നീങ്ങിയതെന്തുകൊണ്ടെന്ന് മുന്നണിയിലെ ഓരോ ഘടകകക്ഷികളും പരിശോധിക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇടതു വിരുദ്ധവോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനും അപ്പുറം ഇടതു വോട്ടുകളുടെ ചോര്‍ച്ചയും നേതൃത്വം പരിശോധിക്കും.
തൃക്കാക്കരയിലെ മിന്നും വിജയത്തിന്റെ ആരവം യു ഡി എഫ് ക്യാമ്പില്‍ കെട്ടടങ്ങിയിട്ടില്ലെങ്കിലും അപരസ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
source https://www.sirajlive.com/defeat-at-thrikkakara-the-left-front-may-convene-a-meeting-today.html
إرسال تعليق