അടൂർ | ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഭവനരഹിതയായ വീട്ടമ്മ പട്ടിക്കൂടിനുള്ളിൽ ചെറുമക്കളെയിട്ട് പ്രതിഷേധ സമരം നടത്തി. രാവിലെ ഒൻപത് മണിയോടെയാണ് പ്രതിഷേധം തുടങ്ങിയത്. 55കാരിയായ കുഞ്ഞുമോളാണ് എട്ടും ഒമ്പതും വയസ് പ്രായമുള്ള ചെറുമക്കളുമായി വീട് ലഭിക്കാൻ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധത്തിന് എത്തിയത്.
കിൻഫ്രാ പാർക്കിന് സമീപമായിരുന്നു ഇവരുടെ കുടുംബം. സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഇവർ 20 വർഷമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. ഇവർ ഇപ്പോൾ വയലയിലാണ് താമസിക്കുന്നത്. ഏക മകൻ കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചു. ഭർത്താവും കുഞ്ഞുമോളും രോഗബാധിതരായതിനാൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. മരുമകൾ തമിഴ്‌നാട്ടിലെ ഇഷ്ടിക കമ്പിനിയിൽ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം ഇപ്പോൾ കഴിഞ്ഞു വരുന്നത്.
വീടിനായി പലതവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുമെന്ന വാഗ്ദാനം പാലിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തന്റെ ബുദ്ധിമുട്ടുകൾ അടങ്ങിയ നോട്ടീസ് കൂടിന് പുറത്ത് ഒട്ടിച്ച് കൂട്ടിനുള്ളിൽ ചെറുമക്കളെ കിടത്തി വീട്ടമ്മ നീതി തേടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുന്നത്.
source https://www.sirajlive.com/the-homeless-housewife-staged-a-protest-with-her-grandchildren-inside-the-dog-cage.html
إرسال تعليق