സമവായ ശ്രങ്ങളുമായി കേന്ദ്രം; അഗ്നിവീറുകൾക്ക് സിഎപിഎഫിലു‌ അസം റെെഫിൾസിലും പത്ത് ശതമാനം സ‌ംവരണം

ന്യൂഡൽഹി |അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം ശക്തമാകുന്ന സാഹചര്യത്തിൽ സമവായ ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. അഗ്നിവീറുകൾക്ക് സി.എ.പി.എഫിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകാൻ കേന്ദ്രം തീരുമാനിച്ചു. ഇതോടൊപ്പം, സിഎപിഎഫുകളിലും അസം റൈഫിൾസിലും റിക്രൂട്ട്‌മെന്റിനായി അഗ്നിവീറുകൾക്ക് നിർദ്ദേശിച്ചിട്ടുള്ള പരമാവധി പ്രവേശന പ്രായപരിധിയിൽ 3 വർഷത്തെ ഇളവ് നൽകാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയുടെ ആദ്യ ബാച്ചിന് ഈ ഇളവ് 5 വർഷമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു.

കര, നാവിക, വ്യോമ സേനകളിലെ പ്രത്യേക ‘അഗ്നിപഥ്’ സ്കീമിന് കീഴിൽ ഹ്രസ്വകാല കരാറുകളിൽ നിയമിക്കപ്പെടുന്ന ‘അഗ്നിവീർ’ സൈനികർക്ക് കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്), അസം റൈഫിൾസ് എന്നിവയിലേക്കുള്ള റിക്രൂട്ട്മെന്റിൽ മുൻഗണന ലഭിക്കുമെന്ന് കേന്ദ്ര‌ം നേരത്തെ വ്യക്തമാക്കിയിരുന്നു.

കര, നാവിക, വ്യോമ സേനകളിൽ കരാറടിസ്ഥാനത്തിൽ നാല് വർഷത്തേക്ക് സൈനികരെ നിയമിക്കുന്നതിനുള്ള ‘അഗ്നീപഥ്’ പദ്ധതി സർക്കാർ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ഈ വർഷം മൂന്ന് സർവീസുകളിലായി 46,000 സൈനികരെ റിക്രൂട്ട് ചെയ്യും. 17.5 വയസ്സിനും 21 വയസ്സിനും ഇടയിലായിരിക്കും ഇവരുടെ പ്രായം. ‘അഗ്നിവീര്’ എന്നാണ് ഈ വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സെെനികർ അറിയപ്പെടുക.



source https://www.sirajlive.com/center-with-similar-efforts-ten-per-cent-reservation-for-firefighters-in-capf-and-assam-refills.html

Post a Comment

Previous Post Next Post