കൊച്ചി മെട്രോക്ക് ഇന്ന് അഞ്ച് വയസ്; രണ്ടാംഘട്ട വിപുലീകരണം ഉടനെന്ന് കെ എം ആര്‍ എല്‍

കൊച്ചി | കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോക്ക് അഞ്ച് വയസ്. അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് കൊച്ചി മെട്രോയിലെ ഏത് സ്‌റ്റേഷനില്‍ നിന്നും എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ മാത്രം നല്‍കിയാല്‍ മതി. കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്താലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും അഞ്ച് രൂപ തന്നെയാവും ടിക്കറ്റ് നിരക്ക്.

്അതിനിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വിപുലീകരണം ഉടന്‍ ആരംഭിക്കുമെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു. ഇതിനുള്ള നടപടികളിലേക്ക് കടന്നെന്നും ഇവര്‍ പറഞ്ഞു. വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെയുള്ള അഞ്ച് പാതകള്‍ യാഥാര്‍ത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവല്‍ ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് കെ എം ആര്‍ എല്‍.

പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിക്കുകയാണ് മെട്രോയുടെ ലക്ഷ്യം. കൂടുതല്‍ പാത വരുന്നതോടെ അത് 2.5 ലക്ഷമാക്കി ഉയര്‍ത്താനാകണം. ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയില്‍ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്. 2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ജൂണ്‍ 19 ന് പൊതുജനങ്ങള്‍ക്കായി കൊച്ചി മെട്രോ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

 

 



source https://www.sirajlive.com/kochi-metro-turns-five-today-kmrl-announces-second-phase-expansion-soon.html

Post a Comment

Previous Post Next Post