അബുദബി| രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനായി അടിയന്തരമായി കൊവിഡ്-19 പരിശോധന ആവശ്യമുണ്ടോ? യുഎഇയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ പിസിആര്‍ (പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) പരിശോധന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക. വടക്കന്‍ എമിറേറ്റുകളിലെ സ്വകാര്യ കേന്ദ്രങ്ങള്‍ പരിശോധനക്ക് 150 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ഈടാക്കുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സീഹ കേന്ദ്രങ്ങളില്‍ 40 ദിര്‍ഹമിലാണ് പരിശോധന പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ സീഹ പരിശോധന കേന്ദ്രങ്ങള്‍ വഴി പരിശോധന നടത്തുന്നതിന് മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സീഹ കേന്ദ്രങ്ങള്‍,സ്ഥലം,സമയം എന്നിവയുടെ വിശദാംശങ്ങള്‍.
അപ്പോയിന്റ്‌മെന്റ് എങ്ങനെ ബുക്ക് ചെയ്യാം
1. ആപ്പിളിലും ആന്‍ഡ്രോയിഡ് ഫോണിലും ലഭ്യമായ സീഹ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
2. ആപ്പ് ആക്സസ് ചെയ്തുകഴിഞ്ഞാല്‍ കോവിഡ് 19 സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റ് എന്ന ഓപ്ഷന്‍ കാണും.
3. അടുത്തതായി, ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക’ ടാപ്പ് ചെയ്ത് ‘വ്യക്തിഗത’ എന്ന വിഭാഗം തിരഞ്ഞെടുക്കുക.
4. സൗജന്യ പിസിആര്‍ പരിശോധനക്ക് അര്‍ഹതയുള്ള വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ നല്‍കും. യോഗ്യതയുണ്ടെങ്കില്‍ സൗജന്യ പരിശോധന ഓപ്ഷന്‍ തിരഞ്ഞെടുക്കുക, അല്ലാത്തപക്ഷം, എന്റെ അപ്പോയിന്റ്മെന്റിന് ഞാന്‍ പണം നല്‍കും എന്നത് തിരഞ്ഞെടുക്കുക.
5. നിങ്ങളുടെ പേര്, ജനനത്തീയതി, എമിറേറ്റ്‌സ് ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ നല്‍കുക.
6. ഏറ്റവും അടുത്തുള്ള പരിശോധന കേന്ദ്രങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞെടുത്ത് ലഭ്യമായ പരിശോധന ദിവസം തിരഞ്ഞെടുക്കുക.
7. പരിശോധനയുടെ ക്യാഷ് അടക്കുക. എന്നാല്‍ പരിശോധന ആവശ്യമില്ലെങ്കില്‍ ക്യാഷ് തിരിച്ചെടുക്കാനാകില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.
8. ക്യാഷ് അടച്ചു കഴിഞ്ഞാല്‍, പി സി ആര്‍ പരിശോധനയുടെ ദിവസം, സമയം, സ്ഥാനം എന്നിവ അടങ്ങിയ സ്ഥിരീകരണ സന്ദേശം ലഭിക്കും.
9. സാമ്പിള്‍ എടുക്കുന്ന സമയത്ത്, നിങ്ങളുടെ സാമ്പിള്‍ എടുക്കുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാരന്‍ ഫലം ലഭിക്കാന്‍ എത്ര സമയം കാത്തിരിക്കേണ്ടി വന്നേക്കാം എന്നതിന്റെ കണക്ക് നല്‍കും.
10. ഫലം എസ് എം എസ് വഴിയും ഇമെയില്‍ വഴിയും ലഭ്യമാകും.
സീഹ പരിശോധന കേന്ദ്രങ്ങള്‍
അബുദബി
1. അല്‍ ദഫ്റ സ്‌ക്രീനിംഗ് സെന്റര്‍ ഡല്‍മ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ
2. അല്‍ ദഫ്റ സ്‌ക്രീനിംഗ് സെന്റര്‍ മദീനത് സായിദ് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ
3.അല്‍ ദഫ്റ സ്‌ക്രീനിംഗ് സെന്റര്‍ മര്‍ഫ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ
4. അല്‍ ദഫ്റ സ്‌ക്രീനിംഗ് സെന്റര്‍ സില രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ
5.അല്‍ ദഫ്റ സ്‌ക്രീനിംഗ് സെന്റര്‍ ലിവ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ
6.അബുദബി സ്‌ക്രീനിംഗ് സെന്റര്‍ അല്‍ മദിന രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
7.അബുദബി സ്‌ക്രീനിംഗ് സെന്റര്‍ അല്‍ മന്‍ഹാല്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
8.അബുദബി സ്‌ക്രീനിംഗ് സെന്റര്‍ അല്‍ വത്ബ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
9.അബുദബി സ്‌ക്രീനിംഗ് സെന്റര്‍ അല്‍ റബദാന്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
10.അബുദബി സ്‌ക്രീനിംഗ് സെന്റര്‍ അല്‍ ബഹിയ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
11.അബുദബി സ്‌ക്രീനിംഗ് സെന്റര്‍ അല്‍ ശംക രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
ദുബൈ
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അല്‍ ഖവാനീജ് രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെ
2.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ ദുബൈ പാര്‍ക്ക് ഞായര്‍ മുതല്‍ വെള്ളിവരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ
അല്‍ ഐന്‍
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അശ്രിജ് രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
2.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അല്‍ ഹിലി രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
3.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അല്‍ സറൂജ് രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ
4.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അല്‍ ആമീറാഹ് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ
ഫുജൈറ
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ ഫുജൈറ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ
റാസല്‍ഖൈമ
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ ദഫന്‍ അല്‍ ഖോര്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ
ഷാര്‍ജ
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അല്‍ റഹ്‌മാനിയ മസ് യറഹ് രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ
ഉമ്മ് അല്‍ ഖുവൈന്‍
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ
അജ്മാന്‍
1.സീഹ കോവിഡ് 19 ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റര്‍ അല്‍ ജെര്‍ഫ് രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ
50 ദിര്‍ഹം പിസിആര്‍ പരിശോധന
ഷാര്‍ജ, ദുബൈ, റാസല്‍ ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് 50 ദിര്‍ഹമിന് പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കുന്നു. നേരിട്ടെത്തിയാല്‍ കേന്ദ്രങ്ങളില്‍ നിന്നും പരിശോധന പൂര്‍ത്തിയാക്കാമെങ്കിലും ആപ്പ് വഴി മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്.
മുന്‍ കൂട്ടി എങ്ങനെ ബുക്ക് ചെയ്യാം
1. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമായ കോവിഡ് -19 ഇ എച് എസ് ഋഒട ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
2. ആപ്പ് തുറന്ന് കഴിഞ്ഞാല്‍, ഹോം സ്‌ക്രീനില്‍ പി സി ആര്‍ അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ കാണും. ബുക്ക് അപ്പോയിന്റ്‌മെന്റ് എന്നതില്‍ ടാപ്പ് ചെയ്യുക.
3. ഒരു പി സി ആര്‍ പരിശോധന ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ള തീയതി ശ്രേണി തിരഞ്ഞെടുക്കുക, എമിറേറ്റും കേന്ദ്രവും, ലഭ്യമായ സ്ലോട്ടുകള്‍ കാണുന്നതിന് ‘തിരയല്‍’ ടാപ്പുചെയ്യുക.
4. നിങ്ങള്‍ക്ക് അനുയോജ്യമായ സമയ സ്ലോട്ട് തിരഞ്ഞെടുത്ത് അടുത്തത് ടാപ്പ് ചെയ്യുക.
5. യുഎഇ നാഷണല്‍ അല്ലെങ്കില്‍ ചില്‍ഡ്രന്‍ ഓഫ് യുഎഇ നാഷനല്‍ എന്നിങ്ങനെയുള്ള ഒരു പ്രത്യേക വിഭാഗത്തില്‍ പെടുകയാണെങ്കില്‍, അതിനനുസരിച്ച് അത് തിരഞ്ഞെടുക്കുക.
6. എമിറേറ്റ്‌സ് ഐഡി നമ്പറും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നല്‍കുക.
7. അടുത്തതായി, സ്ഥിരീകരിക്കുക ടാപ്പുചെയ്യുക.
8. ഒറ്റത്തവണ പാസ്വേഡ് ലഭിക്കും, അത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് സ്ഥിരീകരിക്കേണ്ടതുണ്ട്.
സൗജന്യ പി സി ആര്‍ പരിശോധനക്ക് നിങ്ങള്‍ യോഗ്യനാണോ?
യു എ ഇ യില്‍ ചില വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശോധന വാഗ്ദാനം ചെയ്യുന്നു. പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പേട്ടവര്‍ക്ക് അബുദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി സീഹ സ്‌ക്രീനിംഗ് സെന്ററുകളിലും ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) സ്‌ക്രീനിംഗ് സെന്ററുകളിലും സൗജന്യമായി കോവിഡ്-19 പിസിആര്‍ പരിശോധനക്ക് ബുക്ക് ചെയ്യാം.
1. സ്വദേശി പൗരന്മാരും അവരുടെ വീട്ടുജോലിക്കാരും, അവര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും.
2. ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലെ ആളുകള്‍.
3. നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍.
4. 50 വയസ്സിന് മുകളിലുള്ള താമസക്കാര്‍.
5. കോവിഡ് -19 ലക്ഷണങ്ങള്‍ കാണിക്കുന്നവരോ പോസിറ്റീവ് കേസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരോ ആയ താമസക്കാര്‍.
നാലു മാസത്തിലൊരിക്കല്‍ മാത്രമേ സൗജന്യ പരിശോധന ലഭ്യമാകൂ.
source https://www.sirajlive.com/seeha-centers-set-up-for-covid-testing-for-foreign-travel.html
Post a Comment