അബുദബി, ദുബൈ മികച്ച താമസയോഗ്യമായ നഗരങ്ങള്‍

അബുദബി |  മധ്യ പൂര്‍വ്വ ദേശത്തേയും വടക്കേ ആഫ്രിക്കയിലേയും മികച്ച താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ അബുദബി, ദുബൈ നഗരങ്ങള്‍ ഇടം പിടിച്ചു. ഇക്ണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേ തയ്യാറാക്കിയ പട്ടികയിലാണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഇരു നഗരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത്. 173 രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേ തയ്യാറാക്കിയ പട്ടികയില്‍, സ്ഥിരത, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയാണ് സര്‍വ്വേ നടത്തിയത്. ദുബൈയെ പിന്തള്ളി അബുദബി മധ്യ പൂര്‍വ്വ ദേശത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച നഗരം എന്ന പദവിയിലെത്തി. അബുദബിയും, ദുബൈയും യഥാക്രമം 77-ഉം 79-ഉം സ്ഥാനങ്ങള്‍
പങ്കിട്ടു.

ാസ്ട്രിയയിലെ വിയന്നയാണ് ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കോവിഡ് -19 കാരണം മ്യൂസിയങ്ങളും റെസ്റ്റോറന്റുകളും അടച്ചപ്പോള്‍ 2021 ന്റെ തുടക്കത്തില്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വിയന്ന ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവരികയായിരുന്നു. പട്ടികയില്‍ ഈ വര്‍ഷത്തെ ആദ്യ 10 സ്ഥാനങ്ങള്‍ നേടിയത് യൂറോപ്പാണ്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ ആറ് യൂറോപ്യന്‍ നഗരങ്ങള്‍ ഏറ്റവും ജീവിക്കാന്‍ കഴിയുന്നവയുടെ പട്ടികയില്‍ ഇടംപിടിച്ചു. റാങ്കിംഗില്‍ ഇടം പിടിച്ച 33 നഗരങ്ങള്‍ പുതിയവയാണ്. അതില്‍ മൂന്നിലൊന്ന് ചൈനയിലാണ്.

യുദ്ധം കാരണം ഉക്രെയ്ന്‍ തലസ്ഥാനമായ ക്വീവിനെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, സംഘര്‍ഷം റഷ്യയിലെ മോസ്‌കോയുടെയും സെന്റ് പീറ്റേഴ്സ്ബര്‍ഗിന്റെയും സ്വാധീനിച്ചു. വര്‍ദ്ധിച്ച അസ്ഥിരത, സെന്‍സര്‍ഷിപ്പ്, പാശ്ചാത്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍, കോര്‍പ്പറേറ്റുകള്‍ രാജ്യത്ത് നിന്ന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പിന്‍വലിക്കല്‍ എന്നിവ രണ്ട് നഗരങ്ങളും സ്‌കോറുകളില്‍ ഇടിവ് രേഖപ്പെടുത്തി. 2021-ല്‍ പല സാധനങ്ങളുടെ വില പ്രത്യേകിച്ച്, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ആഗോള വില കുത്തനെ ഉയര്‍ന്നു, ഉക്രെയ്‌നിലെ യുദ്ധത്തിന്റെ ഫലമായും കുതിച്ചുയര്‍ന്നു റിപ്പോര്‍ട്ട് പറയുന്നു.
പണപ്പെരുപ്പത്തിലെ കുത്തനെയുള്ള വര്‍ദ്ധനവ് പല നഗരങ്ങളിലെയും ജീവിത നിലവാരത്തെ അപകടത്തിലാക്കും.



source https://www.sirajlive.com/abu-dhabi-and-dubai-are-the-best-cities-to-live-in.html

Post a Comment

Previous Post Next Post