ആരും വിമര്‍ശനത്തിന് അതീതരല്ല; രമയോട് മാപ്പ് പറയില്ല- എം എം മണി

തിരുവനന്തപുരം| കെ കെ രമക്കെതിരെ താന്‍ നടത്തിയത് സ്ത്രീവിരുദ്ധമല്ലെന്ന് എം എം മണി. ആരും വിമര്‍ശനത്തിന് അതീതരല്ല. സഭയില്‍ രമക്ക് പ്രത്യേക പരിഗണന ഒന്നുമില്ല. കെ കെ രമ മുഖ്യമന്ത്രിയെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ ഇനിയും പറയുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ എം എം മണി പറഞ്ഞു.

മഹതി എന്നത് നല്ല പ്രയോഗമാണ്. അതില്‍ ഒരു മാപ്പുമില്ല. താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനത്തിന്റെ ആവശ്യമില്ല. പാര്‍ട്ടി സെക്രട്ടറിയോ, മുഖ്യമന്ത്രിയോ പറഞ്ഞാല്‍ മാപ്പ് പറയും. രമ വിധവയാണെന്ന് പ്രതിപക്ഷം പറഞ്ഞു. അതില്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ടി പി ചന്ദ്രശേഖരന്റെ വധത്തെ പാര്‍ട്ടി നേരത്തെ തള്ളിപ്പറഞ്ഞാതാണ്. പാര്‍ട്ടിക്ക് കൊലയില്‍ പങ്കില്ലാത്തതിനാലാണെന്നും മണി പറഞ്ഞു. ആര്‍ എസ് എസിന്റെ വേദിയില്‍ പോയ സതീശന്‍ പറയുന്നത് വിവരക്കേടാണെന്നും മണി കൂട്ടിച്ചേര്‍ത്തു.

 

 



source https://www.sirajlive.com/no-one-is-above-criticism-won-39-t-apologize-to-rama-mm-mani.html

Post a Comment

أحدث أقدم