ആലപ്പുഴ | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ട് രാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ര പ്രവര്‍ത്തക യൂണിയന് , കെ എന്‍ ഇ എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
രാവിലെ 11ന് നടക്കുന്ന ധര്‍ണ പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും നിയുക്ത സംസ്ഥാന പ്രസിഡന്റുമായ എം വി വിനീത ഉദ്ഘാടനം ചെയ്യും. കെ എന്‍ ഇ എഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്സണ് മുഖ്യപ്രഭാഷണം നടത്തും.
source https://www.sirajlive.com/39-remove-sriram-39-39-journalists-39-dharna-at-alappuzha-collectorate-tomorrow.html
إرسال تعليق