തിരുവനന്തപുരം | എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വിലക്കയറ്റത്തിനെതിരെ കേന്ദ്ര സര്‍ക്കാറിനെതിരെ സമരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമാകും. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതും വായ്പാ പരിധി കുറച്ചതും ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങുന്നത്. സ്വാതന്ത്ര്യ ദിനാഘോഷവും യോഗത്തില്‍ ചര്‍ച്ചയാകും. വൈകുന്നേരം മൂന്നര്ക്ക് എകെജി സെന്ററില്‍ ആണ് യോഗം.
അതേസമയം വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ല് തകര്‍ത്തെറിയുന്ന, വീടുകള്‍ പട്ടിണിയാക്കുന്ന വിലക്കയറ്റത്തിനെതിരെ രാജ്യത്തിന്റെ ശബ്ദമായതിനാണ് അറസ്റ്റെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
source https://www.sirajlive.com/anti-centre-agitation-against-price-hike-ldf-meeting-today.html
إرسال تعليق