ന്യൂഡല്‍ഹി | ജി എസ് ടിയും വിലക്കയറ്റവും എം പിമാരുടെ സസ്‌പെന്‍ഷനുമടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇന്നും ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷ നീക്കം. എന്നാല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിനും പദ്ധതി. ഈ സാഹചര്യത്തില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും.
ഇന്നലെ സോണിയാ ഗാന്ധിയെ വലിയ തോതില്‍ പ്രകോപ്പിക്കുന്ന നീക്കങ്ങള്‍ ഭരണപക്ഷത്ത് നിന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി. െഭരണപക്ഷ എം പിര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രിവിലേജ് കമ്മിറ്റി വിഷയം പരിശോധിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്ത് നല്‍കിയത്.
ഇന്നലെ മൂന്ന് എം പിമാര്‍ക്ക് കൂടി സസ്പെന്‍ഷന്‍ ലഭിച്ചതോടെ ഈ സഭാ കാലയളവില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എം പിമാരുടെ എണ്ണം 27 ആയി. ഇവരുടെ രാപ്പകല്‍ സമരം പാര്‍ലിമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇന്ന് അഞ്ച് മണിവരെ തുടരും. അഅധിര്‍ രഞ്ജന്‍ ച മണി വരെ തുടരും. അതേസമയം ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്നി എന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിളിച്ചതില്‍ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം.
source https://www.sirajlive.com/there-is-a-possibility-of-a-tough-fight-in-parliament-today.html
Post a Comment