പത്തനംതിട്ട | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവ്. ചങ്ങനാശ്ശേരി നാലുകൊടി തണ്ടയിൽ നിബിൻ സജിക്കാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്‌ജി എസ് ശ്രീരാജ് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. വെച്ചൂച്ചിറ പോലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ കിരൺ രാജ് ഹാജരായി.
source https://www.sirajlive.com/15-years-imprisonment-in-pocso-case.html
إرسال تعليق