ന്യൂഡല്‍ഹി | ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാജസ്ഥാന്‍ സ്വദേശി ജഗ്ദീപ് ധന്‍കര്‍ ഇന്ന് സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചനം ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എം പിമാര്‍, ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുന്ന എം വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും.
എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ വായിക്കും.
source https://www.sirajlive.com/jagdeep-dhankar-will-take-oath-as-vice-president-today.html
إرسال تعليق