കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍, 50 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്  | കോഴിക്കോട് ബീച്ചില്‍ ഇന്നലെ രാത്രി സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പോലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഗീത പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.തിക്കിലും തിരക്കിലുംപെട്ട് 58 പേർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.

കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകള്‍ ബീച്ചിലെത്തി. തിരക്ക് കൂടിയതോടെ സംഘടാകര്‍ ടിക്കറ്റ് വില്‍പന നിര്‍ത്തി വച്ചു. ഇതില്‍ പ്രകോപിതരായ ഒരു സംഘം വാക്ക് തര്‍ക്കം ഉണ്ടാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു.സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് എത്തി .ഇതിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി.അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നല്‍കിയതെന്ന് കോര്‍പറേഷന്‍ ഡൈപ്യൂട്ടി മേയര്‍ പ്രതികരിച്ചു

 



source https://www.sirajlive.com/clash-during-concert-at-kozhikode-beach-one-arrested-case-against-50-people.html

Post a Comment

أحدث أقدم