ന്യൂഡല്‍ഹി | ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി. സിസോദിയക്കും മറ്റ് 12 പേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യ നയ ലംഘനവുമായി ബന്ധപ്പെട്ട് സി ബി ഐ സിസോദിയക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡല്‍ഹി എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിസോദിയയുടെ വസതിയില്‍ സി ബി ഐ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച മറ്റ് 31 ഇടങ്ങളില്‍ റെയ്ഡ് നടത്തി. അഴിമതി, ഗൂഢാലോചന, കണക്കില്‍ കള്ളക്കളി അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.
source https://www.sirajlive.com/foreign-travel-ban-lookout-notice-for-manish-sisodia.html
إرسال تعليق