ദോഹ | ഫിഫ ലോകകപ്പ് വോളന്റീര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫിഫ വോളന്റീര്‍ സെന്ററില്‍ മലയാളിത്തിളക്കം. പയനീയേഴ്‌സ് വോളന്റീര്‍ എന്നറിയപ്പെടുന്ന 500ഓളം പേരാണ് ഓരോ ദിവസവും വളന്റിയര്‍ അഭിമുഖ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതില്‍ 150 പേര്‍ മലയാളികളാണ്. മെയ് 13 ന് ആരംഭിച്ച അഭിമുഖങ്ങള്‍ ഇന്ന് അവസാനിക്കും.
52,000 ത്തോളം പേരെ ഇതുവരെ അഭിമുഖം നടത്തിക്കഴിഞ്ഞു. ഇതില്‍ നിന്നും 20,000 ആളുകളെയാണ് 30 വ്യത്യസ്ത റോളുകളിലായി 45 മേഖലകളിലേക്ക് സേവനങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്. 170ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭിമുഖങ്ങളില്‍ പങ്കെടുത്തത്. പ്രതിദിനം 900 മുതല്‍ 1,300 പേരെ വരെ അഭിമുഖം നടത്തുന്നു. 14,000 പേരെ ഖത്വറില്‍ നിന്നും തിരഞ്ഞെടുക്കുമ്പോള്‍ 6,000 പേര്‍ ഇന്റര്‍നാഷനല്‍ വളണ്ടിയര്‍മാരാവും.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
source https://www.sirajlive.com/khatwar-world-cup-malayali-glory-at-fifa-volunteer-centre.html
Post a Comment