പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍ | പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മലപ്പുറം നിലമ്പൂരില്‍ കരുളായിക്കടുത്ത് പുള്ളിയില്‍ വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന്‍ പുള്ളിയില്‍ വടക്കോട്ടില്‍ ഗിരീഷ് (25), മമ്പാട് വടപുറം ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന്‍ (20), അമരമ്പലം തോട്ടേക്കാട് ഓട്ടുപ്പാറ ദില്‍ജിത് (22), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പോലീസ് പറഞ്ഞു.

സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. നിലമ്പൂര്‍ ഡി വൈ എസ് പി. സാജു കെ അബ്രഹാം, പോലീസ് ഇന്‍സ്പെക്ടര്‍ പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്തയാളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ മറ്റു പ്രതികളെ റിമാന്‍ഡ് ചെയ്തു.



source https://www.sirajlive.com/incident-of-molestation-of-minor-dalit-girl-five-people-were-arrested.html

Post a Comment

Previous Post Next Post