അനവസരത്തില്‍ അനുചിത തീരുമാനം; പാകിസ്താന് എഫ് 16 വിമാനം നല്‍കാനുള്ള യു എസ് തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി |  പാകിസ്താന് എഫ്-16 പോര്‍ വിമാനം നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്ത് ഇന്ത്യ. അനവസരത്തില്‍ അനുചിതമായ തീരുമാനമെന്ന് പ്രതികരിച്ച ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

2018 ല്‍ ട്രംപ് ഭരണകൂടം പാകിസ്താന് സൈനിക സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചാണ് എഫ് 16 നല്‍കുന്നത്.ഇന്ത്യയുമായുള്ള അമേരിക്കയുടെ ധാരണപ്രകാരവും അഫ്ഗാനിലെ താലിബാന്‍ ശക്തിപ്രാപിക്കുന്നതുമാണ് ട്രംപിനെ പാകിസ്താനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. പാകിസ്താന്‍ വിമാനങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന സംശയമാണ് ട്രംപിനെ മാറിചിന്തിപ്പിച്ചത്. ഇന്ത്യയും പാക് സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.നിലവില്‍ ബൈഡന്‍ ഭരണകൂടം 450 മില്യണ്‍ വിലവരുന്ന വിമാനങ്ങളാണ് പാകിസ്താന് നല്‍കുന്നത്.

 



source https://www.sirajlive.com/improper-decision-on-occasion-india-opposes-us-decision-to-provide-f-16-aircraft-to-pakistan.html

Post a Comment

Previous Post Next Post