തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഒരുങ്ങുന്നത്.വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായെങ്കിലും ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് ലത്തീന്‍ രൂപത സമരം കൂടുതല്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനാല് മുതല്‍ പതിനെട്ട് വരെ മൂലം പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന മാര്‍ച്ച് നടത്തും.
തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കുക. ഇതിനിടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍ യൂജിന്‍ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിന്‍ പെരേര പ്രതികരിച്ചു
source https://www.sirajlive.com/vizhinjam-port-strike-the-circular-is-still-read-in-churches-today.html
Post a Comment