തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം മുഖപത്രം. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധനായ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്. ജയിന് ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ്. അധികാര ദുര്‍വിനിയോഗം നടത്തി പണം സമ്പാദിച്ചയാളാണ്. വിലപേശിക്കിട്ടിയ നേട്ടങ്ങളില്‍ അദ്ദേഹം മതിമറക്കുകയാണ്. ബി ജെ പിയുടെ കൂലിപ്പടയാളിയെ പോലെ സര്‍ക്കാറിനെതിരെ യുദ്ധം നയിക്കുകയാണ് ഗവര്‍ണര്‍ എന്നും പത്രം ആരോപിക്കുന്നു.
ഗവര്‍ണര്‍ക്കെതിരെ സി പി ഐ മുഖപത്രവും
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സി പി ഐ മുഖപത്രവും. ഗവര്‍ണര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണറുടെയും ധൂര്‍ത്ത് വെബ്സൈറ്റില്‍ വ്യക്തമാകും. ഈ ഗവര്‍ണറാണ് സര്‍ക്കാറിനെതിരെ ധൂര്‍ത്ത് ആരോപിക്കുന്നത്. മനോനില തെറ്റിയവരെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടിയാണ് ഗവര്‍ണറുടെതെന്നും പത്രം പറഞ്ഞു.
source https://www.sirajlive.com/waging-war-against-the-government-like-a-bjp-mercenary-cpm-mouthpiece-strongly-criticized-the-governor.html
إرسال تعليق