ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടത്തിന് അരങ്ങൊരുങ്ങി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും മത്സരത്തിനുണ്ടാകുമെന്ന് ഉറപ്പായതോടെയാണിത്. ഇന്നലെ ലോക്‌സഭാംഗം ശശി തരൂരിന് മത്സരിക്കാന്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പച്ചക്കൊടി വീശിയിരുന്നു.
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഘടകം പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാള്‍ തന്നെ മത്സരത്തിനിറങ്ങുന്നത്. രാഹുലിന്റെ പിന്മാറ്റം പ്രവര്‍ത്തകരെ നിരാശപ്പെടുത്തുമെന്ന് ഗെഹ്ലോട്ട് നേരത്തെ സോണിയയോട് പറഞ്ഞിരുന്നു.
അധ്യക്ഷ സ്ഥാനം പിന്നീട് രാഹുല്‍ ഗാന്ധിക്ക് ഏറ്റെടുക്കാന്‍ അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് ആകുന്നതാണ് ഉചിതമെന്നാണ് രാഹുല്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജുന്‍ കാര്‍ഗെ തുടങ്ങിയവരുടെ പേരുകളും സജീവമായി ഉയര്‍ന്നിരുന്നുവെങ്കിലും നേതാക്കളില്‍ ഭൂരിഭാഗവും ഗെഹ്ലോട്ടിനെ പിന്തുണക്കുകയായിരുന്നു.
source https://www.sirajlive.com/the-stage-is-set-for-gehlot-tharoor-angam-strong-fight-for-the-post-of-congress-president.html
إرسال تعليق