കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ രാഹുലുള്ളപ്പോള്‍ തന്റെ ആവശ്യമില്ല: കെജ്രിവാള്‍

ന്യൂഡല്‍ഹി |  രാഹുല്‍ ഗാന്ധിയുള്ളപ്പോള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ തന്റെ ആവശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുക്കുന്നതിടെയാണ് ഇത് സംബന്ധിച്ച് ചേര്‍ന്ന ഒരു യോഗത്തില്‍ കെജ്രിവാളിന്റെ പരിഹാസം. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ചെയ്ത് വോട്ട് പാഴാക്കരുകത്. എ എ പിയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം സദസ്സിലുള്ളവരോട് പറഞ്ഞു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്ന ബി ജെ പി വിരുദ്ധ സഖ്യത്തില്‍ താനില്ലെന്ന സൂചനയും കെജ്രിവാള്‍ നല്‍കി. താന്‍ ആരേയും കണ്ണടച്ച് എതിര്‍ക്കുന്നില്ല. വിവിധ കക്ഷികളില്‍പ്പെട്ടവര്‍ക്ക് ഒന്നിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയില്ല. 130 കോടി ജനങ്ങള്‍ ഒന്നിച്ച് അണിനിരക്കണം. സഖ്യ രാഷ്ട്രീയത്തെക്കുറിച്ച് പിടികിട്ടുന്നില്ല. നിങ്ങള്‍ക്ക് മികച്ച വിദ്യാലയങ്ങളും റോഡും ആശുപത്രികളും വേണമെങ്കില്‍ എന്നെവിളിക്കൂ. ശരിയാക്കിതരാം. സഖ്യത്തെകുറിച്ചും സീറ്റ് കൈമാറ്റത്തെക്കുറിച്ചും എനിക്ക് മനസ്സിലാവുന്നില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

 

 



source https://www.sirajlive.com/no-need-for-rahul-to-weaken-congress-kejriwal.html

Post a Comment

أحدث أقدم