വൈദ്യുതി നിലച്ചു; കര്‍ണാടകയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ മരിച്ചു

ബെംഗളുരു |  വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ബെല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്ന് രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു ദാരുണ സംഭവം.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈന്‍ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവരാണ് മരിച്ചത്. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാമ്പ് കടിയേറ്റ ചേട്ടമ്മയേയും തേള്‍ കടിച്ചെന്ന് കരുതുന്ന മനോജിനെയും ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

 



source https://www.sirajlive.com/the-electricity-went-out-three-patients-admitted-to-icu-in-karnataka-have-died.html

Post a Comment

Previous Post Next Post