കോണ്‍ഗ്രസ് അധ്യക്ഷ: ചര്‍ച്ചകളും അണിയറ നീക്കങ്ങളും മുറുകി

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പേരുകളും അഭ്യൂഹങ്ങളും തുടരുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്തരി അശോക് ഗെഹ്ലോട്ട് ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും. രാജസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് കൂടിക്കാഴ്ചയിലെ മറ്റൊരു പരിഗണന വിഷയം. രാജസ്ഥാനിലെ വിഷയങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിന് നല്‍കിയാല്‍ ഗെഹ്ലോട്ടിനെ വീണ്ടും എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗെഹ്ലോട്ടിനെ പരിഗണിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തുണ്ടാകുമെന്ന് സച്ചിന്‍ പൈലറ്റും അറിയിച്ചിട്ടിുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം പത്രിക വാങ്ങി മത്സര രംഗത്തിറങ്ങുന്ന മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും സോണിയ ഗാന്ധിയെ കാണും. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ദിഗ് വിജയ് സിങ് സോണിയ ഗാന്ധിയെ നേരില്‍ കാണും. ശശി തരൂര്‍ ഇതിനകം മത്സരിക്കാനുള്ള എല്ലാ നടപടികളും പ്ൂര്‍ത്തിയാക്കിയിട്ടുണ്ട്.

നാളെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ചര്‍ച്ചകള്‍ക്കായി എ കെ ആന്റണിയും ഡല്‍ഹിയില്‍ തുടരുകയാണ്.



source https://www.sirajlive.com/congress-president-discussions-in-delhi-rushed-and-line-movements-tightened.html

Post a Comment

Previous Post Next Post