എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം |  ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ ഒമ്പതിന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം . മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നില്‍ എംഎല്‍എ ഹാജരാകുന്നത്. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് എംഎല്‍എക്കെതിരെ പുതിയൊരു കേസ് കൂടി പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നുമുതല്‍ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം. ആവശ്യമെങ്കില്‍ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഉണ്ടാവുകയും വേണം.



source https://www.sirajlive.com/eldos-kunnapilpil-mla-will-appear-before-the-investigation-team-today.html

Post a Comment

أحدث أقدم