പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പോലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം |  കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതു. ഈ മാസം 13 നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറിനെ സ്ഥലം മാറ്റിയിരുന്നു.

കുഴിമണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് അന്‍ഷിദിനാണ് കിഴിശ്ശേരിയില്‍ ബസ് കാത്തുനില്‍ക്കവേ മര്‍ദ്ദനമേറ്റത്.കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലാത്ത, ബസ് കാത്തുനില്‍ക്കുന്ന കിഴിശ്ശേരി സ്വദേശിയായ മുഹമ്മദ് അന്‍ഷിദിനെ ഇരുവരും ക്രൂരമായി മര്‍ദിക്കുകയായിരുന്നു

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച വന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 



source https://www.sirajlive.com/incident-of-beating-a-plus-one-student-suspension-of-the-policeman.html

Post a Comment

أحدث أقدم