കൊച്ചി | വടക്കഞ്ചേരിയില്‍ അമിത വേഗത കാരണം നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസ് ഇടിച്ചുമറിഞ്ഞ ദുരന്തം നിയമങ്ങള്‍ കാറ്റില്‍ പറത്തിയതിനാല്‍. ബസ് ഓപറേറ്റര്‍മാര്‍ മാത്രമല്ല, സ്‌കൂള്‍ അധികൃതരുടെയും അനാസ്ഥ ദുരന്തത്തിന് കാരണമായി. പരമാവധി വേഗം മണിക്കൂറില്‍ 70 കി മീ ആണെങ്കിലും ബസ് പറന്നത് മണിക്കൂറില്‍ 97.2 കി മീ വേഗതിയിലായിരുന്നെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുണ്ട്.
വിനോദയാത്ര പോകുമ്പോള്‍ ബസിന്റെതടക്കമുള്ള വിവരങ്ങള്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം അറിയിക്കണമെന്ന് സര്‍ക്കുലറുണ്ടെന്ന് മന്ത്രി അറിയിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. വിനോദയാത്രാ വിവരം രേഖാമൂലം അറിയിക്കണമെന്നത് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഭാരവാഹനങ്ങള്‍ അടക്കമുള്ളവക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാണ്. അങ്ങനെയെങ്കില്‍ പരമാവധി വേഗം മണിക്കൂറില്‍ 70 കി മീ ആയിരിക്കും. അതേസമയം, സ്വകാര്യ ബസുകള്‍ അടക്കമുള്ള ഹെവി വാഹനങ്ങള്‍ ഇവ അഴിച്ചുവെക്കാറുണ്ട്.
അപകടത്തിൽ പെട്ട അസുര എന്ന ടൂറിസ്റ്റ് ബസ് കരിമ്പട്ടികയിലുള്ള വാഹനമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. പാലാ സ്വദേശിയുടെതാണ് ബസ്. എന്നാൽ, എൽദോ എന്നയാൾ വാടകക്കെടുത്ത് ഓടിക്കുകയായിരുന്നു. അമിതമായി ലൈറ്റ് ഘടിപ്പിച്ചതിലും സിഗ്നൽ മറികടന്നതിലും മറ്റും പിഴയൊടുക്കാൻ ചലാൻ നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
source https://www.sirajlive.com/vadakancherry-tragedy-travel-rules-thrown-into-the-wind.html
Post a Comment