തിരുവനന്തപുരം | വടക്കഞ്ചേരി വാഹന അപകടത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കി. ചട്ട ലംഘനം കണ്ടെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് സംസ്ഥാന വ്യാപാകമായി മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇന്നും പരിശോധന തുടരും
അതേസമയം വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്
. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാകും. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ പരിശോധന.
.കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ ആണ് പോലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരെയും പോലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി , പ്രേരണക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
source https://www.sirajlive.com/vadakanchery-road-accident-vehicle-checks-will-continue-today.html
إرسال تعليق