വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല

കൊ​ച്ചി | വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ഒൻപ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബസപടക്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോ​മോ​ൻ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പ​രി​ശോ​ധ​നാ​ഫ​ലം. കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇക്കാര്യം കണ്ടെത്തിയത്.

അ​തേ​സ​മ​യം മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് ജോമോന്റെ രക്തം പരിശോധനക്കായി അയച്ചത്. ഇത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

സകൂൾ കുട്ടികളുമായി വിനോദയാത്രക്ക് പുറപ്പെട്ട ബസ് കെ എസ് ആർ ടി സിക്ക് പിറകിലിടിച്ചായിരുന്നു അപകടം. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.



source https://www.sirajlive.com/vadakancheri-accident-no-drug-was-found-in-the-blood-of-the-tourist-bus-driver.html

Post a Comment

Previous Post Next Post