കൊച്ചി | വടക്കഞ്ചേരിയില്‍ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസപടക്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തം പരിശോധനക്കായി അയച്ചത്. ഇത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
സകൂൾ കുട്ടികളുമായി വിനോദയാത്രക്ക് പുറപ്പെട്ട ബസ് കെ എസ് ആർ ടി സിക്ക് പിറകിലിടിച്ചായിരുന്നു അപകടം. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു.
source https://www.sirajlive.com/vadakancheri-accident-no-drug-was-found-in-the-blood-of-the-tourist-bus-driver.html
إرسال تعليق