പാലക്കാട് | ഒറ്റപ്പാലം പാലപ്പുറത്ത് ഇന്ന് പുലര്‍ച്ചെ വൃദ്ധദമ്പതികളെ വെട്ടിപരുക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. ആക്രമണത്തില്‍ പാലപ്പുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും പ്രതി മടവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി ബാലന്‍ പോലീസ് കസ്റ്റഡിയിലാണ്. ലക്കിടിയില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികള്‍ ഉണര്‍ന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ തടയാന്‍ ശ്രമിച്ചു. ഈ സമയത്ത് പ്രതി ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഈ വീട്ടില്‍ സുന്ദരേശനും ഭാര്യ അംബികാദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് സുന്ദരേശനെ വിളിച്ചുണര്‍ത്തി കള്ളനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവര്‍ക്കും വെട്ടേറ്റത്. കൈയ്യിലുണ്ടായിരുന്ന മടവാള്‍ കൊണ്ട് കള്ളന്‍ രണ്ടു പേരെയും മാറി മാറി വെട്ടുകയായിരുന്നു.ദമ്പതികളുടെ മൊബൈല്‍ ഫോണും എടുത്താണ് കള്ളന്‍ കടന്നു കളഞ്ഞത്. ദമ്പതികള്‍ ഉടന്‍ ഒറ്റപ്പാലം പൊലീസില്‍ വിവരം അറിയിച്ചു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയില്‍ വെച്ച് പിടികൂടി.സുന്ദരേശന് നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരു കൈകള്‍ക്കും വെട്ടേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
source https://www.sirajlive.com/palakkad-elderly-couple-hacked-and-robbed-accused-in-custody.html
Post a Comment