ഡോ. സിസ തോമസിനെതിരായ സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി |  സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വി സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍ സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നത്.നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ കോടതി തള്ളിയിരുന്നു

വിസി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശിപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്. ഹര്‍ജിയില്‍ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ ഗവര്‍ണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യുജിസി ഇന്ന് നിലപാട് അറിയിക്കേണ്ടത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

 



source https://www.sirajlive.com/dr-the-high-court-will-hear-the-government-39-s-petition-against-sisa-thomas-again-today.html

Post a Comment

Previous Post Next Post