കൊച്ചി | അച്ചടക്കം പാലിക്കുന്നതിന് സിനിമാ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഇടയില്‍ കര്‍ശന കരാര്‍ വരും. ലൊക്കേഷനുകളില്‍ താരങ്ങള്‍ സമയ കൃത്യത പാലിക്കണം. ലൊക്കേഷനില്‍ ലഹരി ഉപയോഗം പാടില്ല. സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം. ഇതിനായുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍മാതാവ് ഉറപ്പുവരുത്തണം.
സിനിമയിലെ കഥാപാത്രത്തിന്റെ വേഷം റിലീസിനു മുമ്പ് പരസ്യപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ സിനിമയെ കുറിച്ചു മാത്രം സംസാരിച്ചാല്‍ മതി. വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത താരത്തിനില്ല.
പകലും രാത്രിയും നീണ്ടുനില്‍ക്കുന്ന ഷൂട്ടിങില്‍ താരത്തിന്റെ സൗകര്യം കൂടി ഉറപ്പുവരുത്തണം. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമഗ്രമായ കരാര്‍ നടപ്പാക്കുന്നത്.
source https://www.sirajlive.com/discipline-is-required-there-will-be-a-strict-contract-between-the-producers-and-actors.html
إرسال تعليق