ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ രാജകുടുംബത്തിന്റെ നീക്കം

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നീക്കം. ഡല്‍ഹി കസ്തൂര്‍ബ ഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവും 8.19 ഏക്കര്‍ ഭൂമിയും ബെംഗളൂരുവിലെ ആസ്തിയും ചേര്‍ത്ത് വില്‍ക്കാനാണ് പദ്ധതി. ഏകദേശം 250 കോടിക്ക് വിൽക്കാൻ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായാണ് കരാറിലെത്തിയത്. രാജകുടുംബാംഗമായ വേണുഗോപാല്‍ വര്‍മയാണ് കരാറില്‍ ഒപ്പുവെച്ചത്. സഹാനാ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന കമ്പനിയാണ് വില്‍പ്പന നടത്തുക.

അതേസമയം, തിരുവിതാംകൂര്‍ രാജകുടുംബത്തിന് ട്രാവന്‍കൂര്‍ ഹൗസില്‍ ഉടമസ്ഥാവകാശമില്ല. സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലാണ് ഈ കൊട്ടാരം. മാത്രമല്ല, പൈതൃക കെട്ടിടമായതിനാല്‍ ഇടപാടിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണം. അനുമതി ലഭിച്ചാല്‍ ഇടപാട് എന്നാണ് കരാറിലുള്ളത്.

സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന് ഡല്‍ഹിയില്‍ താമസിക്കാന്‍ 1930ല്‍ നിര്‍മിച്ചതാണ് കൊട്ടാരം. 2019ല്‍ കൊട്ടാരത്തിന് രാജകുടുംബം അവകാശവാദം ഉന്നയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതൊരു സാംസ്‌കാരിക കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.



source https://www.sirajlive.com/royal-family-moves-to-sell-delhi-travancore-house.html

Post a Comment

Previous Post Next Post