ന്യൂഡല്‍ഹി | കേരള ഹൈക്കോടതിയുടെ ഭാഗത്തു നിന്നും തനിക്ക് നേരെ വിമര്‍ശമുണ്ടായിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും. കാരണം കാണിക്കല്‍ നോട്ടീസമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
source https://www.sirajlive.com/the-high-court-criticized-the-media-work-vc-39-s-side-will-be-heard-tomorrow-itself-governor.html
Post a Comment