പത്തനംതിട്ട | ശബരിമല പാതയില്‍ ആന ഇറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ളാഹ ചെളികുഴിക്ക് സമീപത്താണ് ഒറ്റയാന് ഇറങ്ങിയത്. ഒറ്റയാന് റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
ഇന്ന് രാവിലെയാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി വെടി പൊട്ടിച്ചതിന് ശേഷമാണ് ആന പോയത്. ഒറ്റയാന്റെ സാനിധ്യമുള്ളതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇനിയും ആനയെത്തുമോ എന്ന ഭയത്തിലാണ് ശബരിമല തീര്‍ത്ഥാടകര്‍.
source https://www.sirajlive.com/alone-on-the-sabarimala-path-panicked-pilgrims.html
Post a Comment