ദോഹ | ഇത് ചരിത്ര നിമിഷം… ബ്രസീലിന്റെ കണ്ണീർ കണ്ട ഖത്തറിൽ, ആനന്ദക്കണ്ണീരുമായി ലയണൽ മെസ്സിയും കൂട്ടരും. അവസാന സെക്കൻഡ് വരെ ഉദ്വേഗം നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിലെത്തി.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീനയുടെ സമ്മോഹനമായ വിജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. എമിലിയാനോ മാർട്ടിനസ് എന്ന ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്.
നെതർലൻഡ്സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ അർജന്റീനയുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുകയായിരുന്നു. നെതർലൻഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
ഡിസംബർ 13ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.
source https://www.sirajlive.com/messi-shed-tears-of-joy-in-qatar-after-seeing-brazil-39-s-tears-argentina-in-the-semi-finals.html
إرسال تعليق