പാതിരാത്രി പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം |തിരുവനന്തപുരത്ത് പതിനേഴുകാരിയെ സുഹൃത്ത്‌ കഴുത്തറുത്ത് കൊലപ്പെടുത്തി. വര്‍ക്കലയിലെ വടശ്ശേരിക്കോണത്താണ് സംഭവം. ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി സംഗീതയാണ് കൊല്ലപ്പെട്ടത്. സംഗീതയുടെ സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സംഗീതയുടെ വീട്ടിന് പുറത്തെത്തിയ ഗോപു ഫോണിൽ വിളിച്ചു. പുറത്തേക്ക് വന്ന സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും ഒടുവിൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ഫോൺ ലഭിച്ചതാണ് പോലീസിന് ഗോപുവിനെ എളുപ്പത്തിൽ പിടികൂടാൻ സഹായിച്ചത്.

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇടക്ക് ഉണ്ടായ അകൽച്ചയാണ്
ഗോപുവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഗോപുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.



source https://www.sirajlive.com/a-seventeen-year-old-girl-was-killed-by-her-friend-in-the-middle-of-the-night.html

Post a Comment

Previous Post Next Post