അതിര്‍ത്തി ലംഘിച്ചെന്ന്; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു

കൊളംബോ | ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. ധനുഷ്‌കോടിക്കും തലൈമന്നാര്‍ക്കും ഇടയില്‍ വച്ചാണ് ആക്രമണമുണ്ടായത്. രാമേശ്വരത്തു നിന്ന് പോയ മത്സ്യബന്ധന തൊഴിലാളികളെയാണ് കല്ലും വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്.

അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പത്തിലധികം ബാര്‍ജുകളിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.



source https://www.sirajlive.com/that-the-border-was-violated-sri-lankan-navy-attacked-indian-fishermen.html

Post a Comment

Previous Post Next Post