ചന്ദ്രശേഖരൻ കേസിൽ കൂറുമാറ്റം: സി പി എം നിലപാട് പരിഹാസ്യമാണെന്ന് സി പി ഐ

തിരുവനന്തപുരം | സി പി ഐ നേതാവും മുൻ മന്ത്രിയുമായ ഇ ചന്ദശേഖരനെ ബി ജെ പി- ആർ എസ് എസ്സുകാർ ആക്രമിച്ച കേസിൽ സി പി എം പ്രവർത്തകർ കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ. സതൃസന്ധമായി മൊഴി കൊടു ക്കുന്നതിനു പകരം ആർ എസ് എസ്, ബി ജെ പി പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സി പി എം പ്രാദേശിക- ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയവും പരിഹാസ്യവുമാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

സി പി എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെയാണ് ഇ ചന്ദ്രശേഖരന് നേരെ കാസർകോട്ട് വെച്ച് ബി ജെ പിക്കാർ അക്രമം അഴിച്ചുവിട്ടത്. ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി പി എം നേതാവിനും പരുക്ക് പറ്റിയിരുന്നു. ആക്രമണം നടത്തിയ 12 ബി ജെ പി, ആർ എസ് എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ പരുക്ക്പറ്റിയ നേതാവ് ഉൾപ്പടെയുള്ള എല്ലാ സി പി എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി കൂറുമാറുകയായിരുന്നു. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. പ്രകാശ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി.,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്.സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.
പേീലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,.ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി.കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സി.പി.എെ നേതാവും മന്ത്രി യുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടു ക്കുന്നതിനു പകരം ആർ.എസ്.എസ്,,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്.പരിഹാസ്യമാണ്.
സി..പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.



source https://www.sirajlive.com/defection-in-chandrasekaran-case-cpi-says-cpm-39-s-position-is-ridiculous.html

Post a Comment

Previous Post Next Post