തിരുവനന്തപുരം | വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പടര്‍ത്തുന്നത് തുടര്‍ക്കഥയായതോടെ കേരളം ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു.
വന്യജീവി ജനന നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സാധ്യത തേടി കോടതിയെ സമീപിക്കാനിരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍. ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കേരളം നിയമോപദേശം തേടിയിരിക്കയാണ്. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടന്‍ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.
വന്യജീവി നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേയുണ്ടെന്നും സ്റ്റേ നീക്കാന്‍ അടിയന്തര ഹര്‍ജി നല്‍കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്രനിയമങ്ങളും കോടതിവിധിയും കാരണമാണ് വന്യ ജീവികളെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
source https://www.sirajlive.com/action-for-wildlife-birth-control.html
Post a Comment