കൊച്ചി | ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകനെതിരെ പോലീസ് അന്വേഷണം.
ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാതാവില്‍ നിന്നു ഹൈക്കോടതി ജഡ്ജിക്കു നല്‍കാന്‍ എന്ന പേരില്‍ പണം കൈപ്പറ്റിയ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെയാണു പോലീസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡി ജി പി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്യുക. കൊച്ചി സിറ്റി പോലിസ് കമ്മിഷണറാണ് അന്വേഷണം നടത്തുക.
ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി കൈപ്പറ്റിയതായി സൂചന ലഭിച്ചിരുന്നു.
source https://www.sirajlive.com/a-bribe-to-pay-a-judge.html
Post a Comment