തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കര്‍ശനമാക്കി. കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കുന്നത്.പഞ്ചിംഗ് സംബന്ധിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പല തവണ നിര്‍ദേശം നല്‍കിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഇന്നുമുതല്‍ കര്‍ശനമാക്കിയത്. അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പഞ്ചിംഗ് കര്‍ശനമാക്കും.
ബീമാപള്ളി ഉറൂസ് പ്രമാണിച്ചു തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് പ്രദേശിക അവധിയായതിനാല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള തിരുവനന്തപുരം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ച മുതലാണു പഞ്ചിംഗ് നടപ്പിലാക്കുക.
source https://www.sirajlive.com/biometric-punching-is-mandatory-in-state-government-offices-from-today.html
إرسال تعليق