ഇന്‍ഡിഗോ വിമാനത്തിലും യാത്രക്കാര്‍ക്കുനേരെ അതിക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ, ഇന്‍ഡിഗോ വിമാനത്തിലും യാത്രക്കാര്‍ക്കുനേരെ അതിക്രമം. ഡല്‍ഹി-പാറ്റ്‌ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തില്‍വെച്ച് മോശമായി പെരുമാറുകയായിരുന്നു. രണ്ടു പേരെ സിഐഎസ്എഫിന് കൈമാറി. ഒരാള്‍ പാറ്റ്‌ന വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ കമ്പനി പരാതി പൊലീസിന് കൈമാറിയതായി വ്യക്തമാക്കി.

 



source https://www.sirajlive.com/violence-against-passengers-in-indigo-flight-too-two-people-were-arrested.html

Post a Comment

Previous Post Next Post