ഇസ്താന്‍ബൂള്‍ | തെക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് (യു എസ് ജി സി) അറിയിച്ചു. അതേസമയം തീവ്രത 7.4 ആണെന്ന് തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സിയായ അഫാഡ് പറഞ്ഞു. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും യു എസ് ജി സി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം.
തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് ഗാസിയന്‍തേപ്. 17.9 കി മീ ആഴത്തിലാണ് പ്രഭവ കേന്ദ്രം. നിരവധി കെട്ടിടങ്ങൾ അടക്കം തകർന്ന് വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. തലസ്ഥാനമായ അങ്കാറയിലും മറ്റ് നഗരങ്ങളിലും അയൽരാജ്യങ്ങളായ ലെബനോനിനും സിറിയയിലും സൈപ്രസിലും പ്രകമ്പനങ്ങളുണ്ടായി. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, മരണമോ പരുക്കേല്‍ക്കലോ തുര്‍ക്കി സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ് തുര്‍ക്കി. 1999ലാണ് ഒടുവില്‍ ഏറ്റവും ആള്‍നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയിലുണ്ടായത്. ഡ്യൂഷെയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ 17,000ലധികം പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ ഇസ്താന്‍ബൂളില്‍ മാത്രം മരിച്ചു.
BREAKING: Powerful 7.8 magnitude earthquake strikes southern Turkey, injuring multiple people; multiple fatalities expected.pic.twitter.com/qu8jwgvaIZ
— Dredre babb (@DredreBabb) February 6, 2023
🚨#BREAKING: Powerful 7.8 magnitude earthquake hits in southern Turkey
A destructive Magnitude 7.8 earthquake just struck southern Turkey near Gaziantep that has caused extensive damage with Reports of multiple people trapped in collapsed buildings pic.twitter.com/dICGsAhUf3
— R A W S A L E R T S (@rawsalerts) February 6, 2023
source https://www.sirajlive.com/strong-earthquake-in-turkey.html
Post a Comment