ഭൂചലനം: തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ

അങ്കാറ: | ഭൂചലനമുണ്ടായ തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ. മൂന്ന് മാസത്തേക്കാണ് പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥാ ഉത്തരവ് പുറപ്പെടുവിച്ചത്. തുര്‍ക്കിയിലും സിറിയയിലും അയല്‍ രാഷ്ട്രങ്ങളിലുമായി കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ 5,000ത്തിലേറെ പേരാണ് മരിച്ചത്.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പത്തിന് ശേഷം മേഖലയില്‍ അഞ്ച് തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ശക്തമായ തണുപ്പും മഴയും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്.

 



source https://www.sirajlive.com/earthquake-state-of-emergency-in-turkey.html

Post a Comment

Previous Post Next Post