തിരുവനന്തപുരം | സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലാണിത്. ജനശതാബ്ദി ഉള്‍പ്പെടെ ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദി സര്‍വീസുമാണ് റദ്ദാക്കിയത്. ഇതിനു പുറമെ ഇന്ന് മൂന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
1. ഉച്ച്ക്ക് 2.50 നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി
2. വൈകീട്ട് 5.35 നുള്ള എറണാകുളം-ഷൊര്‍ണൂര്‍ മെമു
3. രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയവ
ഇന്ന് 2.50 നുള്ള കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. മൂന്ന് മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബെംഗളൂരു ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകും.
നാളെ റദ്ദാക്കിയത്
1. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി
ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത് കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്തുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.
ഇന്ന് റദ്ദാക്കിയ തിരുവനന്തപുരം-കണ്ണൂര്‍ ജനശദാബ്ദി ട്രെയിനിന്റെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ആവശ്യാനുസരണം കെ എസ് ആര്‍ ടി സി യുടെ വെബ് സൈറ്റില്‍ റിസര്‍വ് ചെയ്യാം. ടിക്കറ്റുകള്‍ https://ift.tt/BemzT5k എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്.
source https://www.sirajlive.com/maintenance-on-rails-restrictions-on-train-traffic-in-the-state-today-and-tomorrow.html
Post a Comment