ന്യൂഡല്‍ഹി | കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ഇന്ന് തുടങ്ങും.
കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനം രാഷ്്ട്രീയ തീരുമാനങ്ങള്‍ കൊണ്ടു ചരിത്രപരമാവുമെന്നാണു കരുതുന്നത്. അടുത്തവര്‍ഷം വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ മതേതര ബദല്‍ രൂപപ്പെടുത്തുക എന്നതാണ് പ്ലീനറി സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.1338 പേര്‍ക്കാണ് വോട്ടവകാശം. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിര്‍ണായക പ്രമേയങ്ങള്‍സമ്മേളനത്തില്‍ അവതരിപ്പിക്കും.
പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമോ എന്നു രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വൈകീട്ട് സബ്ജക്ട് കമ്മിറ്റി ചേര്‍ന്ന് പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും.
പ്രവര്‍ത്തക സമിതി അംഗബലം കൂട്ടല്‍, സമിതികളില്‍ 50% യുവാക്കള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണ മടക്കം നിര്‍ണ്ണായക ഭരണഘടന ഭേദഗതികള്‍ക്കും സാധ്യതയുണ്ട്.
പ്രവര്‍ത്തക സമിതിയിലേക്കു നാമനിര്‍ദ്ദേശത്തിന് പാര്‍ട്ടി അധ്യക്ഷന്‍ ഖര്‍ഗയെ ചുമതലപ്പെടുത്താനാണ് നീക്കമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പ്രഖ്യാപനത്തിന് കാലതാമസമെടുക്കും.
source https://www.sirajlive.com/the-congress-plenary-session-will-begin-today-in-raipur.html
Post a Comment